C K Asha 
Kerala

'ഒരു തവണ കൂടി അവസരം വേണം', ടേം വ്യവസ്ഥയെ എതിര്‍ത്ത് സികെ ആശ; തള്ളി സിപിഐ ജില്ലാ നേതൃത്വം

ടേം വ്യവസ്ഥ ഉള്ളതുകൊണ്ടാണ് ആശ എംഎല്‍എയായതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വൈക്കത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രണ്ടു ടേം വ്യവസ്ഥ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി യോഗത്തില്‍ എംഎല്‍എ സി കെ ആശ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു തവണ കൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സികെ ആശ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നേതൃയോഗം ആശയുടെ ആവശ്യം തള്ളി.

എന്നാല്‍ ജില്ലാ എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും രണ്ടു ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ടേം വ്യവസ്ഥ ഉള്ളതുകൊണ്ടാണ് ആശ എംഎല്‍എയായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജില്ലാ എക്‌സിക്യൂട്ടീവ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി കെ ആശയെ ഉള്‍പ്പെടുത്തിയിട്ടില്ല.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീലക്ഷ്മി അജി, നയനകുമാര്‍ എന്നിവരുടെ പേരുകളാണ് സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് കൈമാറിയിരുന്നത്. ഇതിൽ പ്രദീപിന്റെ പേരിനാണ് മുൻ​ഗണന. സി കെ ആശയുടെ പ്രവര്‍ത്തനങ്ങളോട് സിപിഐ മണ്ഡലം കമ്മിറ്റിക്ക് എതിര്‍പ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

MLA CK Asha expressed dissatisfaction at the party meeting over the decision to make the two-term rule mandatory in the selection of candidates for Vaikom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT