MV Govindan, CK Padmanabhan 
Kerala

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

'കമ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാകുമ്പോഴും തൻകാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎം പുകയുന്ന അഗ്‌നിപർവതമാണെന്ന് ബിജെപി നേതാവ് സി കെ പത്മനാഭൻ. ലോകത്ത് കമ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാകുമ്പോഴും തൻകാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്. സിപിഎം എന്ന അഗ്‌നിപർവതം ഉടനെ പൊട്ടിത്തെറിക്കാൻ പോവുകയാണെന്നും ബിജെപി ദേശീയസമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു.

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരഞ്ഞിപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭൻ. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ഗതികേടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎമ്മിന്റെ കുത്തകസീറ്റായ തളിപ്പറമ്പിൽ സ്വന്തം ഭാര്യയെത്തന്നെ മത്സരിപ്പിക്കണമെന്നത് എം വി ഗോവിന്ദന്റെ സ്വാർത്ഥ താത്പര്യമാണെന്നും പത്മനാഭൻ പറഞ്ഞു.

സിപിഎമ്മിന്റെ നിഗൂഢരഹസ്യങ്ങൾ അറിയാവുന്നയാളാണ് മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ. ഉള്ളതും ഇല്ലാത്തതും പറഞ്ഞ് ഭരണത്തുടർച്ച നേടാൻ പിണറായി ശ്രമിക്കുന്നതിനിടെയാണ് ടി കെ ഗോവിന്ദൻ ചില സത്യങ്ങൾ വിളിച്ചുപറഞ്ഞത്. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ആരംഭിച്ചു കഴിഞ്ഞു. ഈ വരവിൽ ബിജെപിയിലുള്ള പഴയവരുടെ കാലുവാരാൻ സാധ്യതയുണ്ട്.

പാർട്ടിപ്രവർത്തനം ഉപജീവനമാർഗമാക്കിയവരും പാർട്ടിയെ വിറ്റ് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്നത് പഴയ ബിജെപിക്കാർക്ക് എപ്പോഴും ഓർമ്മവേണം. ബിജെപി സ്ഥാനാർത്ഥികൾ രാമമന്ത്രവും കൃഷ്ണതന്ത്രവും കൈമുതലാക്കി പോരാടണമെന്നും സികെപി പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാനസമിതി അംഗം എൻ പി രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

BJP leader CK Padmanabhan says that the CPM is a smoking volcano.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

SCROLL FOR NEXT