പ്രതീകാത്മക ചിത്രം 
Kerala

പാലക്കാട് പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി 

ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ രണ്ടു സിപിഒമാര്‍ തമ്മിലാണ് അടിപിടി ഉണ്ടായത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോലിക്കിടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ്‌സ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവരുടെയും കൈയ്ക്ക് പരിക്കേറ്റു. ഇരുവരെയും എഎസ്പി നേരിട്ട് വിളിപ്പിച്ചു. കേസെടുക്കണമെന്നായിരുന്നു ഒരു സിപിഒയുടെ നിലപാട്. എന്നാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. 

ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം