മന്ത്രിയെ തോളിലേറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  
Kerala

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

ഇന്ന് ആറാം തവണയാണ് മന്ത്രി ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാസര്‍കോട്: തൃക്കരിപ്പൂരില്‍ മന്ത്രി ഒജെ ജനീഷിന്റെ വാഹനം തടഞ്ഞതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രതിഷേധങ്ങള്‍ക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രിയെ തോളിലേറ്റിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.

മന്ത്രിയെ തടയുമെന്ന ഡിവൈഎഫ്‌ഐ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പരിപാടിയുള്ള സ്ഥലത്തേക്ക് നേരത്തെ അറിയിച്ചതില്‍ നിന്നും മറ്റൊരു വഴിയിലുടെയാണ് മന്ത്രിയുടെ വാഹനം സ്ഥലത്തെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്ന് ആറാം തവണയാണ് മന്ത്രി ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുന്നത്.

അതേസമയം, ഒജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുല്‍രാജ്, സിദ്ധാര്‍ഥ് ടി, ബിനില്‍ കൃഷ്ണന്‍, രമിത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആര്‍. ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടര്‍ന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.

Clash Between Youth Congress and DYFI Workers After Minister OJ Janeesh's Vehicle Blocked in Trikaripur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം

"വേട്ടൈക്കാരൻ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാൻ സ്കൂളിൽ പോയില്ല; അന്നില്ലാത്ത പേടി ഇപ്പോഴുണ്ട്'

'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോ​ഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'

വിഎച്ച്പിക്ക് കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഏകോപിപ്പിക്കാൻ 'വിശ്വ ഹിന്ദു ദേവസ്വം'; രജിസ്ട്രേഷൻ പൂർത്തിയായി