തൃശൂരില്‍ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു  പ്രതീകാത്മക ചിത്രം
Kerala

തൃശൂരില്‍ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

ഷൈന്‍ സി ജോസ്, ലിയോ, ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ഷൈന്‍ സി ജോസ്, ലിയോ, ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ വാക്ക് തര്‍ക്കം നിലനിന്നിരുന്നുവെന്നാണ് വിവരം. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഘോഷങ്ങള്‍ അമ്പലത്തിനു മുന്‍പില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈന്‍ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT