പ്രതീകാത്മക ചിത്രം 
Kerala

ബാറിലിരുന്ന് മദ്യപാനത്തിനിടെ അടിപിടി; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

പൊലീസിനെ കണ്ടതോടെ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് ബാറിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയിലെ ബാറില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. 

സുഹൃത്തുക്കളായ യുവാവും യുവതിയും ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇവരുടെ അടുത്തേക്കെത്തിയ ഒരു സംഘവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അടിപിടിയായി മാറി. 

ബാറിലെ ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ രക്ഷപ്പെട്ടു. യുവാവിനെയും യുവതിയെയും മറ്റ് മൂന്നു പേരെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്