പ്രതീകാത്മക ചിത്രം 
Kerala

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു, അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾ

ഒളിവിൽ പോയ ഇയാൾക്കുവേണ്ടി  ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിര കേസെടുത്തു. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി  ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകൾ അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തു.  

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി