ചികിത്സാ സഹായം ചോദിച്ച് കന്യാസ്ത്രീമഠത്തിലെത്തി, പിന്നാലെ മോഷണം; അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 08:09 AM  |  

Last Updated: 08th January 2023 07:01 PM  |   A+A-   |  

theft in idukki Nunnery; arrested

പ്രതീകാത്മക ചിത്രം

 

മൂന്നാർ; കന്യാസ്ത്രീമഠത്തിൽ എത്തി മോഷണം നടത്തിയ ആൾ പൊലീസ് പിടിയിൽ. ഇടുക്കി പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് ജോൺസൺ തോമസാണ് അറസ്റ്റിലായത്. ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ്  സംഭവമുണ്ടായത്. ചെമ്മണ്ണാർ എസ് എച്ച് കോൺവെൻറിൽ എത്തിയ ജോൺസൻ ചികിത്സക്കായി പണം  ആവശ്യപ്പെട്ടു. അടുത്ത ദിവസം പണം തരാമെന്നു പറഞ്ഞ് കന്യാസ്ത്രീകൾ ഇയാളെ മടക്കി അയച്ചു. എന്നാൽ ജോൺസൻ മടങ്ങി പോകാതെ സമീപത്തു നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു. കന്യാസ്ത്രീകൾ പുറത്തേക്ക് പോയ സമയത്ത് കോൺവെന്റിനുള്ളിൽ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു.

പുറത്തു പോയ കന്യാസ്ത്രീകൾ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍  ഉടുമ്പൻഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്. മഠത്തില്‍ നിന്നും മോഷ്ടിച്ചതിൽ 31,500 രൂപ  കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക ചെലവാക്കിയതായി ജോൺസൻ പൊലീസിനോട് പറഞ്ഞു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ​ഗുണ്ടാനേതാവ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ