പ്രതീകാത്മക ചിത്രം ഫയൽ ചിത്രം/ എക്‌സ്പ്രസ്
Kerala

ഒന്‍പതാം ക്ലാസുകാര്‍ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; ഒരു മണിക്കൂര്‍ പരീക്ഷ വൈകി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടന്ന ഒന്‍പതാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്. തലശ്ശേരി നോര്‍ത്ത് ബിആര്‍സിക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്.

എട്ടാം ക്ലാസിന്റേത് അടുത്ത ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷയായിരുന്നു. ഈ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമ്പതാം ക്ലാസുകാര്‍ക്ക് നല്‍കിയത്. കവര്‍ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ബി.ആര്‍.സിയുമായി ബന്ധപ്പെട്ട് ഒന്‍പതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്‌കൂളുകളിലും ആരംഭിച്ചത്.

ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 31നാണ് പരീക്ഷ അവസാനിക്കുന്നത്. ഏപ്രില്‍ ആദ്യ വാരത്തോടെ മൂല്യനിര്‍ണ്ണയ ക്യാംപുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Class 8 question paper given to class 9 students; exam delayed by an hour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'

മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍

'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി

2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

'കുംഭമേള വൈറല്‍ താരത്തെ കേരളത്തിന് പുറത്തേയ്ക്ക് മാറ്റരുത്, കോടതിയുടെ അനുമതി തേടണം'