വയറ്റില്‍ കത്രിക കുടുങ്ങിയ ദൃശ്യം  
Kerala

'വീഴ്ച സംഭവിച്ചിട്ടില്ല'; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 5 വര്‍ഷം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്.

സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ നഴ്‌സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്‌ലോര്‍ നഴ്‌സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തെ വേദനയ്‌ക്കൊടുവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നും കത്രിക പുറത്തെടുത്തത്.

Clean chit for doctor nurse faulted in forceps left inside patient stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും സിപിഎം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും?

'മനുഷ്യനെ തിന്നുന്ന രംഗം'; 'കേരള സ്റ്റോറി' സംവിധായകന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ്

വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; അറിയേണ്ടത് ഇത്രമാത്രം

SCROLL FOR NEXT