കെ ബി ഗണേഷ് കുമാര്‍ ഫയൽ
Kerala

കുട്ടികള്‍ ആത്മീയ അറിവ് പഠിക്കുന്നത് മദ്രസകളില്‍ നിന്ന്; അടച്ചുപൂട്ടുന്നത് അപകടകരം: കെ ബി ഗണേഷ് കുമാര്‍

'മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണ്. മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്‍കുന്നവയാണ് മദ്രസകള്‍. അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. മദ്രസകളില്‍ പോകുന്നത് മതം പഠിക്കാന്‍ അല്ല ഖുര്‍ആന്‍ പഠിക്കാനാണ്.

സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിള്‍ ആണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT