ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുന്നു  
Kerala

മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും; യോഗത്തില്‍ ശരിയായ തീരുമാനമെടുക്കും: ബിനോയ് വിശ്വം

പിഎം ശ്രീവിഷയത്തില്‍ സിപിഐയുടെ കമ്മിറ്റി കൂടാന്‍ പോകുകയാണെന്നും ആ കമ്മിറ്റി ആശയപരാമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ചര്‍ച്ചയുടെ വാതില്‍ എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നുകിടക്കുമെന്നും എല്‍ഡിഎഫ് എല്‍ഡിഎഫ് ആണെന്നും ബിനോയ് പറഞ്ഞു. എല്‍ഡിഎഫിന് രാഷ്ട്രീയ അടിത്തറയുണ്ട്. ആശയ അടിത്തറയുണ്ട്. അതുകൊണ്ട് പരസ്പരബന്ധങ്ങളുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീവിഷയത്തില്‍ സിപിഐയുടെ കമ്മിറ്റി കൂടാന്‍ പോകുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയില്‍ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

അതേസമയം, പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സിപിഎം സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ പങ്കെടുക്കുന്നു.

മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സിപിഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതും പരിഗണനയിലുണ്ട്. കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.

CM calls, we will discuss; the correct decision will be taken at the CPI meeting, said Binoy Viswam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT