കൊച്ചി: സംസ്ഥാനത്ത് വാണിജ്യ സഹകരണത്തിന് ന്യൂജേഴ്‌സി ഭരണകൂടവും - കേരള സര്‍ക്കാരും കൈകോര്‍ക്കുന്നു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം ചേര്‍ന്ന യോഗത്തില്‍ ന്യൂജഴ്‌സിയില്‍നിന്ന് കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായി. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ സഹകരണം ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാന്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഗുണം ചെയ്യുമെന്ന് ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫിയും പ്രതികരിച്ചു. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ന്യുജേഴ്‌സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ന്യുജേഴ്‌സിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള സാധ്യതകള്‍ വിപുലമാണ്. ഇന്ത്യക്കാര്‍ക്കായി തന്റെ കാലത്ത് 3000ത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. കുടുതല്‍ തൊഴില്‍ സാധ്യത ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യുജേഴ്‌സി സര്‍ക്കാരിനെ നിക്ഷേപം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവര്‍ണര്‍ മര്‍ഫി ഇവിടേക്ക് എത്തിയതെന്നും നാല് വിമാനത്താവളങ്ങളും അതിനോടൊപ്പം തന്നെ ആധുനികവല്‍ക്കരിച്ച തുറമുഖങ്ങളുമായി രാജ്യത്തിന് തന്നെ മാതൃകയായി കേരളം കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യുജേഴ്‌സി ഭരണകൂടത്തേയും സംരംഭകരേയും കേരളത്തിലേക്ക് എല്ലാ സമയത്തും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ് മീറ്റില്‍ സ്വാഗതം ആശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് ബില്യന്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നതാണ് കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫിയുടെ ഭാര്യ താമി മര്‍ഫി, വ്യവസായ മന്ത്രി പി രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ന്യൂജേഴ്‌സി സര്‍ക്കാരിന്റെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത തല ഉദ്യോഗസ്ഥര്‍, രാജ്യത്തെ ബിസിനസ് സംരംഭകര്‍, മാധ്യമസ്ഥാപന മേധാവികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates