Chief Minister VD Satheesan File Photo
Kerala

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എംവി ഗോവിന്ദനും കെകെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കിയത്. നവംബര്‍ 20-ന് കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി 'ചോരയ്ക്ക് ചോര' എന്ന് പ്രസംഗിച്ചതായി വ്യാജ പ്രചാരണം നടത്തി കുറ്റകൃത്യം ചെയ്‌തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, 'ചോരയ്ക്ക് ചോര' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പൊതുസമൂഹത്തില്‍ സ്പര്‍ധയും തെറ്റിദ്ധാരണയും വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ എം വി ഗോവിന്ദന്‍, കെ കെ രാഗേഷ് എന്നിവര്‍ക്കെതിരെയും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം.

വിഷയത്തില്‍ ബിഎന്‍ എസ് സെക്ഷന്‍ 353, 356 ഐ.ടി ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. യഥാര്‍ത്ഥ പ്രസംഗ വിഡിയോ,മാധ്യമ വാര്‍ത്തകള്‍, ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവായി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Chief Minister's speech circulated in a distorted manner; police complaint filed against MV Govindan and KK Ragesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു; കനത്ത സുരക്ഷ

ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി

'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!

'ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, വികാരങ്ങള്‍ വില്‍ക്കാനില്ല'; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

'കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു; 'മാളികപ്പുറം' ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും 'ഹരിവരാസന'വും ഇഷ്ടപ്പെടും'