കൊച്ചിൻ പാലം തകർന്നുവീണപ്പോൾ സ്ക്രീൻഷോട്ട്
Kerala

പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നുവീണു- വീഡിയോ

കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം കനത്ത ഒഴുക്കില്‍ തകര്‍ന്നു വീണു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിന്‍ പാലം തകര്‍ന്നുവീണത്.

2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന വര്‍ഷങ്ങളായുള്ള ആശങ്കയ്ക്കിടെയാണ് കനത്തമഴയില്‍ പാലം തകര്‍ന്നുവീണത്. ചെറുതുരുത്തി - ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്.

ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍.മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവണ്‍മെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജകുടുംബത്തിലെ പലരുടെയും എതിര്‍പ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണത്തില്‍ തീര്‍ത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേര്‍ത്ത് 84 ലക്ഷം രൂപയാണ് അന്ന് ഇതിനായി ഉപയോഗിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1902 ജൂണ്‍ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിന്‍ പാലത്തിലൂടെയാണ് സര്‍വീസ് നടത്തിയത്. ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇതേ പാലത്തിലൂടെ തന്നെയാണ് ആദ്യകാലത്ത് മോട്ടോര്‍ വാഹനങ്ങളും കടന്ന് പോയിരുന്നത്.മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജിലേക്ക് മാറുന്ന തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ ട്രെയിന്‍ ഗതാഗതത്തിന് സമാന്തരമായി പുതിയൊരു പാലം നിര്‍മിച്ചപ്പോള്‍ ഇന്നത്തെ പഴയ കൊച്ചിന്‍ പാലം മോട്ടര്‍ വാഹനങ്ങള്‍ക്ക് മാത്രമായി മാറുകയായിരുന്നു.

അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാലം ബലക്ഷയം വന്നതിനെ തുടര്‍ന്ന് അടച്ചിടുകയും തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കൊച്ചിന്‍ പാലം 2003 ജനുവരി 25ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുമായിരുന്നു.പഴയ കൊച്ചിന്‍ പാലത്തിന്റെ രണ്ടു സ്പാനുകള്‍ 2011ലാണ് നിലംപൊത്തിയത്. 2018ലെ പ്രളയം വലിയ കേടുപാടുകളില്ലാതെ അതിജീവിച്ച പാലത്തിന്റെ ഒരു തൂണും സ്പാനും 2019ല്‍ തകര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT