വിഎസ് അച്യുതാനന്ദന്റെ 99ാം ജന്മദിനാഘോഷം/ മകന്‍ അരുണ്‍ കുമാര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത് 
Kerala

'നേരിട്ടും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി'

പതിവുപോലെ പ്രത്യേക ആഘോഷമുണ്ടായില്ല. അണുബാധ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ 99ാം പിറന്നാള്‍ ദിനത്തില്‍ പ്രിയനേതാവിന് സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ആശംസകള്‍ അറിയിച്ചത് ആയിരങ്ങള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മകന്റെ ഫോണില്‍ വിളിച്ച് വിഎസിന് പൊളിറ്റ് ബ്യൂറോയുടെ ജന്മദിനാശംസ അറിയിച്ചു. പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രിമാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്്.

പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും മകന്‍ അരുണ്‍കുമാര്‍ നന്ദി പറഞ്ഞു. 'നേരിട്ടും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്ന്'- അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

പതിവുപോലെ പ്രത്യേക ആഘോഷമുണ്ടായില്ല. അണുബാധ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. വ്യാഴാഴ്ച മകന്റെ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി പേരാണ് പ്രിയനേതാവിന് ആസംസകള്‍ നേര്‍ന്നത്. 

മകന്‍ വിഎ അരുണ്‍കുമാറിന്റെ ബാര്‍ട്ടണ്‍ഹില്ലിലെ വസതിയില്‍ പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹം. ആലപ്പുഴ പുന്നപ്ര വെന്തലന്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെ മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വിഎസിന്റെ ജനനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'