Complaint alleges that mother and friend brutally beat and injured minor child പ്രതീകാത്മക ചിത്രം
Kerala

കുട്ടി ഒപ്പം കിടന്നതില്‍ പ്രകോപനം, കൈ പിടിച്ചു തിരിച്ചു, തല ഭിത്തിയില്‍ ഇടിപ്പിച്ചു; നെഞ്ചില്‍ മാന്തി, അമ്മയും ആണ്‍സുഹൃത്തും പിടിയില്‍

അമ്മയും സുഹൃത്തും ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി എന്ന് പൊലീസ് പറഞ്ഞു. കലൂരിലെ ഫ്‌ലാറ്റിലാണു കുട്ടിക്കൊപ്പം ഇവര്‍ താമസിച്ചിരുന്നത്. യുവതിയും ആണ്‍സുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിര്‍ത്തതിലുള്ള വൈരാഗ്യമാണു മര്‍ദനത്തിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു. കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങിയതും പ്രകോപനമായി.

അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചില്‍ മാന്തി മുറിവേല്‍പിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു.

Complaint alleges that mother and friend brutally beat and injured minor child, case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കി, മത്സരിക്കാനാവില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് തിരിച്ചടി

ഗില്‍ ഇറങ്ങിയില്ല, സ്‌കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു!

റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം

'തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും'

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി

SCROLL FOR NEXT