പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി (Complaint) പ്രതീകാത്മക ചിത്രം
Kerala

ഷൂസ് ധരിച്ച് സ്‌കൂളിലെത്തി, വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; നിലത്ത് തള്ളിയിട്ട ശേഷം ബെഞ്ച് മറിച്ചിട്ടു

സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുക യായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി നിലവില്‍ വീട്ടിലാണ്.

Complaint alleging that Plus One student was brutally beaten by seniors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍