പ്രതീകാത്മക ചിത്രം ഫയല്‍
Kerala

മദ്യപിച്ചെന്നു പറഞ്ഞ് മർദ്ദിച്ചു; റാ​ഗിങ് പരാതി; ആറ് കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

സംഭവം മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്എസ് കോളജിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്എസ് കോളജിൽ റാ​ഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറി.

വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയെടുക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി.

ഒന്നാം വർഷ വിദ്യാർഥികൾ മദ്യപിച്ചെന്നു ആരോപിച്ചായിരുന്നു മർദ്ദനം. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായും പരാതിയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT