ആരോപണവിധേയനായ അധ്യാപകൻ ടിവി ദൃശ്യം
Kerala

മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ച് കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; അധ്യാപകനെതിരെ കേസ്

കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ അശ്ലീലദൃശ്യം കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട സ്വദേശി ബാതിഷാനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.

മൂന്നുമാസം മുമ്പാണ് ബാതിഷാന്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് കുട്ടികളുടെ ശരീരഭാഗങ്ങളില്‍ അധ്യാപകന്‍ സ്പര്‍ശിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നത്.

രണ്ടു കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതുപ്രകാരം അധ്യാപകനെതിരെ പോക്‌സോ, എസ് സി എസ്ടി അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളെടുത്തിട്ടുണ്ട്. കുട്ടികള്‍ പരാതി പറഞ്ഞതനുസരിച്ച് വിവരം അറിയിച്ചിട്ടും, വിഷയം ഒതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല