കെ മുരളീധരന്‍- ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം  
Kerala

നെഞ്ചുവേദനയായിട്ടും ക്യൂവില്‍ നിര്‍ത്തി; ചികിത്സ വൈകി; രോഗി കുഴഞ്ഞുവീണ് മരിച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശി രാജേഷ് കുമാര്‍ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശി രാജേഷ് കുമാര്‍ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.

നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവില്‍ നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അരമണിക്കൂറോളം ക്യൂവില്‍ നിന്നശേഷമാണ് രാജേഷ് കുമാര്‍ കുഴഞ്ഞുവീണതെന്നും ബന്ധുക്കള്‍ പറയുന്നു

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍ക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുരുതരാവസ്ഥയില്‍ എത്തിയ രോഗി ക്യൂ നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരന്‍ അറിയിച്ചു.

Complaint that a patient died without receiving treatment at Neyyattinkara General Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എന്തോ ​ദുരുദ്ദേശമുണ്ട്‘; വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)

തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം

''മനസ്സിനക്കരെ' സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു'; ചിരിച്ച് തമാശകള്‍ പറഞ്ഞ് നയന്‍താര

'മാസപ്പടി കേസില്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട'