പ്രതീകാത്മക ചിത്രം 
Kerala

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

എടത്തറ സ്വദേശി ഷബാനയാണ് സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതായി പരാതി. എടത്തറ സ്വദേശി ഷബാനയാണ് സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഈ മാസം ഒന്‍പതിനാണ് എടത്തറ സ്വദേശിയായ ഷബാന പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയത്. പിറ്റേദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പന്ത്രണ്ടാം തീയതി യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

പ്രസവത്തിന് പിന്നാലെ കടുത്ത വയറ് വേദന അനുഭവപ്പെട്ടതായി യുവതി പറഞ്ഞു.  ഇന്ന് രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് 50 ഗ്രാം ഭാരമുള്ള പഞ്ഞി വയറ്റില്‍ നിന്ന് പോയത്. ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ മറന്നുവച്ചതാണെന്നാണ് യുവതി പറയുന്നത്.

ആരോഗ്യമന്ത്രിക്കും പൊലീസിലും യുവതി പരാതി നല്‍കി. ഈ വിഷയം കൃത്യമായി പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യം കൃത്യമായി അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT