എംഎം ഹസ്സന്‍- ബെന്നി ബഹന്നാന്‍ 
Kerala

അവഗണനയില്‍ സഹികെട്ടു; മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

കെസി ജോസഫ്, എംഎം ഹസന്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി പിസി വിഷ്ണുനാഥും പങ്കെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ബോര്‍ഡ് -കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചയില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് എ ഗ്രൂപ്പ്. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചര്‍ച്ച ചെയ്യുന്നതിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്.

തിരുവനന്തപുരം തൈയ്ക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു എ ഗ്രൂപ്പിന്റെ യോഗം. ഭിന്നിച്ച് നില്‍ക്കുന്ന എ ഗ്രൂപ്പിനെ കോണ്‍ഗ്രസില്‍ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര ഗ്രൂപ്പ് യോഗം ചേര്‍ന്നത്. കെസി ജോസഫ്, എംഎം ഹസന്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി പിസി വിഷ്ണുനാഥും പങ്കെടുത്തു.

ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ മൂന്ന് പേരില്‍ മാത്രമായി ഒതുക്കരുത്. കൂട്ടായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തീരുമാനമെടുക്കുന്ന ചര്‍ച്ചകളില്‍ രമേശ് ചെന്നിത്തലയെ പങ്കെടുപ്പിക്കുന്നതിലും എ ഗ്രൂപ്പിന് നീരസമുണ്ട്. രമേശിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചാല്‍ എ ഗ്രൂപ്പ് പ്രതിനിധിയേയും ആ ചര്‍ച്ചകളുടെ ഭാഗമാക്കണം. എംഎം ഹസന്‍, കെസി ജോസഫ്, ബെന്നി ബഹന്നാന്‍ എന്നിവരുമായി നിയമന ചര്‍ച്ചകള്‍ നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം.

Congress 'A' group expresses protest during board-corporation appointment discussions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

'അർജന്റീന ടീം മുൻപും പിൻമാറിയിട്ടില്ലേ? സതീശൻ മോദി വഴിയിൽ'

'മുഹമ്മദ് ഷമി' എൽഎസ്ജി വിട്ട് എങ്ങോട്ട്! അടുത്ത വമ്പന്‍ 'ഡീല്‍' ഉടന്‍?

മോദി എന്റെ ഫോണ്‍ ചോര്‍ത്തുന്നു; പുതിയ 24കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍; ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'നല്ല സ്റ്റൈലൻ ക്ലീൻ ബൗൾ‍ഡ്'! ഹെൻ‍റിക്ക് ജേഴ്‌സി സമ്മാനിച്ച് കോഹ്‌ലി, കൈയടി