വി ഡി സതീശന്‍  ഫയല്‍ ചിത്രം
Kerala

നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല; ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തര്‍: വി ഡി സതീശന്‍

ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്നാം സീറ്റ് വിഷയത്തില്‍ യുഡിഎഫ് സംതൃപ്തരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള കാമ്പെയ്ന്‍ നടക്കുന്നുണ്ട്. എന്നാല്‍ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാം വളരെ പോസിറ്റീവാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണ്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അവര്‍ പറഞ്ഞ കാര്യവും ഞങ്ങള്‍ പറഞ്ഞ കാര്യവും പരസ്പരം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം എത്തിയശേഷം മറ്റന്നാള്‍ ചര്‍ച്ച നടക്കും. ഫൈനല്‍ തീരുമാനമുണ്ടാകും. ചര്‍ച്ച വളരെ ഭംഗിയായി പൂര്‍ത്തിയായി എന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ലീഗിന് പിന്നാലെ സിപിഎം നടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. യുഡിഎഫില്‍ തുടരാന്‍ പല കാരണങ്ങളുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ ചേരാന്‍ ഒരു കാരണം പോലുമില്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. എന്നിട്ടും സിപിഎം പിന്നാലെ നടക്കുകയാണ്. അവരങ്ങനെ നടക്കട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം