രമേശ് ചെന്നിത്തല ( Ramesh Chennithala ) ഫയൽ
Kerala

കോഴിക്കോട് അങ്കം കുറിച്ച് കോണ്‍ഗ്രസ്, 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് വരുമെന്ന് ചെന്നിത്തല

കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മിന്നുന്ന ജയം നേടുമെന്ന് ചെന്നിത്തല പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരായ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശഭരിതരാണ്. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചു. ഒരു സ്ഥാനാര്‍ത്ഥിയെയും തങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. വാര്‍ഡുകളിലെ പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അയച്ചു.

അതില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താതെ, അതേസമയം മറ്റു ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മിന്നുന്ന ജയം നേടും. കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംവിധായകന്‍ വി എം വിനുവിന്റെ പേര് രണ്ടു വാര്‍ഡുകളില്‍ പരിഗണിക്കുന്നതായാണ് സൂചന.

Congress' first phase candidate list for Kozhikode Corporation election announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിനാഥനെതിരെ സുനില്‍കുമാര്‍; ആര്യാ രാജേന്ദ്രന്‍ മത്സരരംഗത്തില്ല; തിരുവനന്തപുരത്ത് 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

തിരുപ്പതി ലഡുവിനായി വ്യാജ നെയ്യ്: 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകള്‍ നടന്നതായി അന്വേഷണ സംഘം, ഒരാള്‍ അറസ്റ്റില്‍

'മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും 21 വയസ്സുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി'; നന്ദി പറഞ്ഞ് വൈകാരിക കുറിപ്പുമായി ആര്യ രാജേന്ദ്രന്‍

കറുത്ത പ്ലാസ്റ്റിക്കിൽ ഭക്ഷണം, കാൻസറിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ​ഗവേഷകർ

ബംഗളൂരു വിമാനത്താവളത്തില്‍ കൂട്ട നിസ്‌കാരം, വിഡിയോ വൈറല്‍, പ്രതിഷേധവുമായി ബിജെപി

SCROLL FOR NEXT