കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും, കെ സുധാകരനും  ഫെയ്സ്ബുക്ക്
Kerala

സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാവിലെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി (സിഇസി) ഡല്‍ഹിയില്‍ യോഗം ചേരും. ഇന്നുതന്നെ പ്രഖ്യാപനവുമുണ്ടായേക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എംപി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് വേണ്ട എല്ലാ രേഖകളും ശരിയാക്കി കാത്തിരിക്കുകയാണ് അടൂര്‍ പ്രകാശ്. ഈഴവ പ്രാതിനിധ്യം കണക്കിലെടുത്ത് ഇരുവര്‍ക്കും ഇളവ് നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രം. കോവളത്ത് സിറ്റിങ് എംഎല്‍എ എം വിന്‍സന്റ് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല. തിരുവനന്തപുരം സിഎംപിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്. പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മത്സരിക്കും.

Congress CEC to finalize and announce candidate list Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിപാത: 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

അഫ്ഗാനിസ്ഥാനില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമണം, 400 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ പാകിസ്ഥാനെന്ന് താലിബാന്‍

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

SCROLL FOR NEXT