സുധാകരന്റെ വാർത്താസമ്മേളനം/ ടിവി ദൃശ്യം 
Kerala

മുഖ്യമന്ത്രി ചര്‍ച്ച; കണ്ണൂരിലെ നേതാക്കള്‍ കെ സുധാകരന്റെ വീട്ടില്‍, രഹസ്യ ഗ്രൂപ്പ് യോഗം?

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായ സഹാചര്യത്തില്‍ കെസി വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം. കണ്ണൂരിലെ കെ സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്.

മുന്‍ ഡിസിസി ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍, കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. നിശ്ചയിച്ച പ്രകാരം സുധാകരന്റെ വീട്ടില്‍ നേതാക്കള്‍ എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വിവരമറിഞ്ഞ് മാധ്യമങ്ങള്‍ സ്ഥലത്തെത്തിയതോടെ യോഗം മാറ്റിവെച്ചു നേതാക്കള്‍ പോകുന്ന സാഹചര്യം ഉണ്ടായി. കൂടാളി മണ്ഡലം പ്രസിഡന്റ് ശ്രീപ്രസാദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി, എല്‍ ജി ദയാനന്ദ്, ഡിസിസി സെക്രട്ടറി വി ആര്‍ പ്രസാദ്, എന്നിവരാണ് കെ സുധാകരന്റെ വീട്ടില്‍ എത്തിയത്. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ്പ് യോഗം വിളിച്ചതെന്നതും ശ്രദ്ധേയം.

Congress CM discussion, three leaders at K Sudhakaran’s house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്