15 ലക്ഷം പേര്‍ക്ക് കൂടി വായ്പ, 9000 കോടി രൂപ അനുവദിച്ചു; മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യ സ്‌കീമും അഞ്ചുവര്‍ഷം കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം
Pradhan Mantri Mudra Yojana
Pradhan Mantri Mudra Yojanafile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യ സ്‌കീമും അഞ്ചുവര്‍ഷം കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. ഇരു പദ്ധതികള്‍ക്കും കീഴില്‍ ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് തുടരുന്നതിന്റെ ഭാഗമായാണ് നടപടി. ഇരു പദ്ധതികളും 2031 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

മൈക്രോ യൂണിറ്റുകള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിലേക്ക് 5000 കോടി രൂപയും വിപുലീകരിച്ച സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിക്കായി 4111 കോടി രൂപയും അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് ഇരുപദ്ധതികളും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി തുടരാന്‍ തീരുമാനിച്ചത്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്നതിനായി 2015 ഏപ്രില്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് തുടക്കമിട്ടത്. വനിതകള്‍, എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നിവര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സുപ്രധാന പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. അടിത്തട്ടില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇവരെ സ്വയംപര്യാപ്തമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

മുദ്ര വായ്പകള്‍ക്കായുള്ള പരിഷ്‌കരിച്ച ചട്ടക്കൂട് പ്രകാരം, വാര്‍ഷിക ഗ്യാരണ്ടി ഫീസ് ഒരു ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചു. ക്രെഡിറ്റ് ഗ്യാരണ്ടി സൗകര്യം തുടരുന്നതിലൂടെ, അടുത്ത അഞ്ചുവര്‍ഷത്തിനകം 12.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2.5 ലക്ഷം സംരംഭകര്‍ക്ക് കൂടി സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി തുടരുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Pradhan Mantri Mudra Yojana
150 എംബിപിഎസ് സ്പീഡ്, 25ലധികം ഒടിടി, ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാല്‍ 13 മാസം വാലിഡിറ്റി; അറിയാം ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ പ്ലാന്‍
Pradhan Mantri Mudra Yojana
20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; മാസം 5000 രൂപ ഇങ്ങനെ നിക്ഷേപിക്കൂ, വേറിട്ട എസ്‌ഐപി സ്ട്രാറ്റജി
Summary

Cabinet approves over Rs 9,000 cr for MUDRA, Stand-Up India schemes; extends both till 2031

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER