150 എംബിപിഎസ് സ്പീഡ്, 25ലധികം ഒടിടി, ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാല്‍ 13 മാസം വാലിഡിറ്റി; അറിയാം ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ പ്ലാന്‍

പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഒരു ജനപ്രിയ പ്ലാനാണ് ഭാരത് ഫൈബര്‍ 799 രൂപ പ്ലാന്‍
BSNL OFFER
BSNL OFFERഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഒരു ജനപ്രിയ പ്ലാനാണ് ഭാരത് ഫൈബര്‍ 799 രൂപ പ്ലാന്‍. ഇതിന്റെ വാര്‍ഷിക ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 150 എംബിപിഎസ് വരെ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുന്ന ഈ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഒന്നിച്ചെടുക്കുന്ന ഉപയോക്താക്കള്‍ക്ക്, 13-ാം മാസം സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.

ഈ പ്ലാന്‍ അനുസരിച്ച് പ്രതിമാസം 4000 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരു മാസത്തിനകം 4000 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാലും ഇന്റര്‍നെറ്റ് ലഭ്യമാകും. എന്നാല്‍ വേഗത കുറയുമെന്ന് മാത്രം. 150 എംബിപിഎസില്‍ നിന്ന് 10 എംബിപിഎസ് ആയാണ് വേഗം കുറയുക. ഈ പ്ലാന്‍ അനുസരിച്ച് 25-ലധികം പ്രമുഖ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാകും.

ഇന്റര്‍നെറ്റിനൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളിങ് സൗകര്യവും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. 25-ലധികം പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സാധാരണയായി ഉപഭോക്താക്കള്‍ ഓരോ മാസവുമാണ് ബില്‍ അടയ്ക്കുന്നത്. ഒരു വര്‍ഷത്തെ (12 മാസത്തെ) തുക ഒന്നിച്ച് മുന്‍കൂറായി അടയ്ക്കുന്ന വാര്‍ഷിക വരിക്കാര്‍ക്ക് പ്രോത്സാഹനമെന്ന നിലയിലാണാണ് കമ്പനി ഒരു മാസം അധികമായി സൗജന്യ സേവനം നല്‍കുന്നത്.

BSNL OFFER
ഇനി പിഎഫ് ഓഫീസിലേക്ക് ഓടേണ്ട!; അക്കൗണ്ടിലെ തെറ്റുകള്‍ ഓണ്‍ലൈനായി തിരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം
BSNL OFFER
20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; മാസം 5000 രൂപ ഇങ്ങനെ നിക്ഷേപിക്കൂ, വേറിട്ട എസ്‌ഐപി സ്ട്രാറ്റജി
Summary

BSNL Bharat Fiber 799 rupee plan, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER