മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍ 
Kerala

മുല്ലക്കൊടിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീട് അടിച്ചുതകര്‍ത്തു; മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ പല ഇടങ്ങളിലായി അക്രമങ്ങള്‍. മുല്ലക്കൊടി യുപി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഭാസ്‌കരന്റെ വീട് അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രി സംഘടിതാരായെത്തിയ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ അകത്ത് കയറി വീടിനകത്തെ ഗാര്‍ഹിക ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വിട്ടിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും തകര്‍ത്തു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തല്ലി തകര്‍ത്തു.

മുല്ലക്കൊടി യു പി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായ പി. ഭാസ്‌കരന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി എച്ച് മൊയ്തീന്‍ ഷംസീര്‍ മയ്യില്‍, ഷൈജു മുല്ലക്കൊടി, ആര്‍ പി ഫാറൂഖ് എന്നിവര്‍ക്ക് പോളിങ് കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ മര്‍ദ്ദനമേറ്റിരുന്നു. ഇതേതുടര്‍ന്ന് വൈകിട്ട് 6.30 ന് എല്‍ഡിഎഫ് ബൂത്ത് ഏജന്റായ പി പി പ്രകാശനെ (50) ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കത്തികൊണ്ടു കുത്തി പരുക്കേല്‍പിച്ചിരുന്നു. പരിക്കേറ്റ പ്രകാശന്‍ കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ പി കൃഷ്ണനെ വധശ്രമ കേസ് ചുമത്തി മയ്യില്‍ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അതേസമയം സിപിഎം ശക്തികേന്ദ്രമായ മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകര്‍ത്തു. മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

UDF booth agent's house vandalized in Mullakodi; Congress constituency committee office attacked in Mayyil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍

'രഞ്ജിത്ത് എന്റെ കൂടപ്പിറപ്പിനെ പോലെ, ഞാൻ അവനോടൊപ്പം; അതിജീവിതയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ'

പഞ്ചസാര കുറച്ച് ജീവിതം മധുരമാക്കാം

ഇരിപ്പിലുമുണ്ട് കാര്യം! 19 വർഷത്തെ പഠനം, ഇരിപ്പ് ശരിയല്ലെങ്കിൽ ഡിമെൻഷ്യ സാധ്യത കൂടുതലെന്ന് ​​ഗവേഷകർ

മമ്മൂട്ടിയുടെ പ്രതികരണം വൈകി, പ്രശ്‌നം വഷളായി; കൂടെ നിന്നത് ആസിഫും ടൊവിനോയും; ആ 7 മിനുറ്റ് 7 വര്‍ഷം പോലെ!

SCROLL FOR NEXT