ഗണേഷ് കുമാര്‍  
Kerala

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

പത്തനാപുരം നിയോജക മണ്ഡലത്തില്‍ തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മന്ത്രി കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പുറത്താക്കിയത്. പത്തനാപുരം നിയോജക മണ്ഡലത്തില്‍ തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. പ്രസംഗം വലിയ വിവാദമായതോടെ അസീസിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.

റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി ഗണേഷ്‌കുമാറിനെ പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തത്. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അബ്ദുള്‍ അസീസ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്.

ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിന്റെ പരാമര്‍ശം. സംഭവത്തില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. വിവാദം വലിയ രീതിയില്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൂടാതെ, കേരള കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ തീരുമാനം.

congress leader expelled from party for praising ganesh kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

ദൃശ്യം സിനിമ കണ്ടത് നാല് തവണ; പൂനെയില്‍ ഭാര്യയെ കൊന്ന യുവാവിന്റെ മൊഴി

SCROLL FOR NEXT