Mullappally Ramachandran 
Kerala

സീനിയര്‍ നേതാക്കളെയും പരിഗണിക്കണം, നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന നല്‍കണം, താന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കിയിരുന്നു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അംഗങ്ങള്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തെ പ്രാദേശിക വിഷയം എന്നാണ് മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. മറ്റൊന്നും ഇല്ലാത്തത് കൊണ്ടാണ് സിപിഎം മറ്റത്തൂരിലെ സംഭവത്തെ പെരുപ്പിച്ച് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇതുവരെ ശരിയായ രീതിയിലാണ് പുരോഗമിക്കുന്നത്.

senior congress leader Mullappally Ramachandran expresses interest in contesting for the Assembly election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

SCROLL FOR NEXT