മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. വൈദികനൊപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വറൂട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം അമരവിള സ്വദേശിയും സിഎസ്‌ഐ വൈദികനുമായ സുധീറും ഭാര്യ ജാസ്മിനും ഉള്‍പ്പെടെ 11പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപെടുത്തിയെന്ന തടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
പ്രാദേശിക വൈദികന്‍ ക്ഷണിച്ചത് പ്രകാരമാണ് മലയാളി വൈദികന്‍ അടക്കമുള്ളവര്‍ പ്രദേശത്തെ ഒരു വീട്ടില്‍ എത്തിയത്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ ബെനോഡ പൊലീസ് എത്തിയാണു ഇവരെ കസ്റ്റഡിയിലെടുത്തത്. അതിക്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആണെന്നും ഇവരില്‍നിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് വൈദീകരടങ്ങുന്ന സംഘം പ്രതികരിച്ചത്.
ഫാദർ സുധീറും ഭാര്യ ജാസ്മിനും അഞ്ചുവർഷത്തോളമായി അമരാവതി മേഖലയിലാണ് പ്രവർത്തനം മുൻപും പലവട്ടം ബജരംഗ് ദളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം, വൈദികന്‍റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്ഐ സഭാ നേതൃത്വം ആശങ്ക അറിയിച്ചു. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം നൽകാനായി നാഗപൂരിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതായും സിഎസ്ഐ നേതൃത്വം അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates