k c venugopal സ്ക്രീൻഷോട്ട്
Kerala

വീട് വളഞ്ഞിട്ട് പിടികൂടാന്‍ സുബ്രഹ്മണ്യന്‍ കൊലക്കേസ് പ്രതിയാണോ?, ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?: വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരള പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരള പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പൊലീസ് നടപടി ഇരട്ടത്താപ്പാണ്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ്. കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെയാണ് സുബ്രഹ്മണ്യനെ വീട് വളഞ്ഞിട്ട് കസ്റ്റഡിയിലെടുത്തത്. ഇത്തരമൊരു കാട്ടാളത്ത സംസ്‌കാരം എവിടെ നിന്നാണ് കിട്ടിയതെന്നും നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്‍ബണ്‍ പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇവിടെ നടത്തുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇപ്പോള്‍ ആകെ പരിരക്ഷ ഉള്ളത് പിണറായി വിജയന് മാത്രമാണ് കേരളത്തില്‍. ഒരാള്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത ഒരാളായിട്ട് അദ്ദേഹം മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല. ഈ ഒരു കേസില്‍ അദ്ദേഹത്തിന്റെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി കണ്ടാല്‍ വീട് വളഞ്ഞിട്ട് കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെ ഉണ്ട്. എന്താണ് ഉദ്ദേശിക്കുന്നത്? ഇത്തരമൊരു കാട്ടാളത്ത സംസ്‌കാരം എവിടെ നിന്നാണ് കിട്ടിയത്. ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്? ഇവിടെ നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്‍ബണ്‍ പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയ്യുന്നത്. ശബരിമല കേസില്‍ ഡി മണി ഒളിവില്‍ പോയിട്ട് കുറെനാളായല്ലോ, പിടിക്കാന്‍ പറ്റിയോ? സത്യത്തില്‍ പൊലീസിനെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ്. നിയമത്തിന് എതിരാണെങ്കില്‍ ആരും എതിര് പറയില്ല. എഐ ഫോട്ടോ ആണെങ്കില്‍ എല്ലാവര്‍ക്കും ബാധകമല്ലേ. സുബ്രമണ്യന്റെ കാര്യത്തില്‍ പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയാണ്. ഇരട്ടത്താപ്പാണ്.'- കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

congress leader n subramanian coustody; K C venugopal reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല'; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

അസാധു വോട്ട് തകര്‍ത്തത് 25 വര്‍ഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കണ്ണാടി 'ചതിച്ചു', എയറിലായി കാജല്‍ അഗര്‍വാള്‍; അബദ്ധമോ അതോ മനപ്പൂര്‍വ്വം ചെയ്തതോ?

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍

ഇതുപോലെ ഒരു ബൗളിങ് കണ്ടിട്ടില്ല, ഞെട്ടിക്കും ആക്ഷൻ! കൺഫ്യൂഷനടിച്ച് ബാറ്റർ (വിഡിയോ)

SCROLL FOR NEXT