കോൺ​ഗ്രസ് നേതാക്കൾ വക്കം പുരുഷോത്തമന് അന്തിമോപചാരം അർപ്പിക്കുന്നു/ ഫോട്ടോ: ദീപു ബി പി 
Kerala

വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്

രാവിലെ 10.30ന് ആറ്റിങ്ങൽ വക്കത്തെ കുടുംബ വീട്ടിലാണ് സംസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് ആറ്റിങ്ങൽ വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്‌കാരം. 

ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന്‌ കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദർശനത്തിനു ശേഷം ഭൗതികദേഹം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ എത്തിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചു. 

മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ (95) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT