'ലക്ഷ്യ 2026' ലീഡര്‍ഷിപ്പ് ക്യാമ്പിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സംഭാഷണത്തിനിടെ  ഫെയ്‌സ്ബുക്ക്
Kerala

'ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചില്ല, ഭരണവിരുദ്ധ വികാരമില്ല'; കനഗോലു റിപ്പോര്‍ട്ട് തിരുത്തി നേതാക്കള്‍

മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നിവരാണ് കനഗോലുവിന്റെ റിപ്പോര്‍ട്ടിനെതിരെയെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: 'ലക്ഷ്യ 2026' ലീഡര്‍ഷിപ്പ് ക്യാമ്പില്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ തിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍. കനഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടില്ലെന്ന കനഗോലുവിന്റെ നിലപാട് ആണ് നേതാക്കള്‍ തിരുത്തിയത്. കോണ്‍ഗ്രസ് നേതൃക്യാംപിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നിവരാണ് കനഗോലുവിന്റെ റിപ്പോര്‍ട്ടിനെതിരെയെത്തിയത്.

യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും മുസ്ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതന്നും കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നും ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നുമാണ് കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ പറ്റിയില്ലെന്നും ഈഴവ വോട്ടുകള്‍ സിപിഎമ്മിനും നായര്‍ വോട്ടുകള്‍ ബിജെപിക്കും അനുകൂലമായെന്നും കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് നേതാക്കള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും ജയസാധ്യതാ റിപ്പോര്‍ട്ടും കനഗോലും അവതരിപ്പിച്ചു. സ്ഥാനാര്‍ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നതടക്കം വിശദമായ പഠന റിപ്പോര്‍ട്ട് കനുഗോലു അവതരിപ്പിച്ചു.

Congress leaders correct Sunil Kanagolu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രി നിര്‍മ്മലയെയും കാണും

​ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

SCROLL FOR NEXT