രമ്യ ഹരിദാസ് ഫെയ്സ്ബുക്ക്
Kerala

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ എം പി രമ്യാ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. വിഷയം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നുമാണ് പരാതിയിലുള്ളത്. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നുമാണ് പരാതിയിലുള്ളത്.

രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് ആരോപണം.

congress leaders from chirayinkeezhu complaint against ramya haridas to AICC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

'കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം'; കളഭം കൊണ്ട് തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കം: പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകളെന്ന് മാത്യു കുഴല്‍നാടന്‍

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

SCROLL FOR NEXT