Congress MLA for Nitin Gadkari as Prime Minister after Narendra Modi ഫയല്‍ചിത്രം
Kerala

'സാധാരണക്കാരെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി', ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

75 വയസ്സ് തികയുന്നവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ശിവമോഗ: ബിജെപിയിലെ പ്രായപരിധി മാനദണ്ഡങ്ങള്‍ പ്രകാരം നരേന്ദ്രമോദി പ്രധാന മന്ത്രി പദവി ഒഴിഞ്ഞാല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകയിലെ സാഗര്‍ എംഎല്‍എ ബേലൂര്‍ ഗോപാല കൃഷ്ണയുടേതാണ് പരാമര്‍ശം. 75 വയസ്സ് തികയുന്നവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം.

പ്രധാനമന്ത്രിയാകാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും. രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് നിതിന്‍ ഗഡ്കരിയെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബേലൂര്‍ ഗോപാലകൃഷ്ണ ചൂണ്ടിക്കാട്ടി.

പ്രായപരിധിയുടെ പേരില്‍ ബിഎസ് യെഡിയൂരപ്പ 75 വയസില്‍ വിരമിച്ച കാഴ്ച എല്ലാവരും കണ്ടിരുന്നു. കണ്ണീരോടെ ആയിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. പ്രധാനമന്ത്രിയുടെ കാലാവധിയിലും ആര്‍എസ്എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കണം. രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ ഗഡ്കരി നടത്തിയ പ്രതികരണം കാണാതെ പോകരുത്. ''സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതായും രാജ്യത്തിന്റെ സമ്പത്ത് കുറച്ച് ആളുകളുടെ കൈകളിലേക്ക് പോകുന്നുണ്ടെന്ന് ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാണ്. ബിജെപി ഹൈക്കമാന്‍ഡ് അതിനെക്കുറിച്ച് ചിന്തിക്കണം,'' കോണ്‍ഗ്രസ് എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

A Congress MLA has stated that if Narendra Modi steps down as Prime Minister, Union Minister Nitin Gadkari should be considered for the position, citing the BJP's age limit norms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT