കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലി. കോഴിക്കോട് എംപി എംകെ രാഘവനാണ് റാലിയുടെ ഏകോപന ചുമതല.
പലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളതെന്നും ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിക്കുന്ന നിലപാടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്നു വരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയെന്നും സുധാകരൻ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates