കെവൈ വർ​ഗീസ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തിൽ കോൺ​ഗ്രസ് പ്രവർത്തകൻ മരിച്ചു

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കുമളി: മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങിയ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ അട്ടപ്പള്ളം പുതുവലിൽ കണ്ടത്തിൽ കെവൈ വർഗീസാണ് (47) മരിച്ചത്. വർ​ഗീസ് സഞ്ചരിച്ചിരുന്ന വാഹനം റാന്നിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. 

കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ്കു ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് വർ​ഗീസ് തിരുവനന്തപുരത്ത് എത്തിയത്. ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട ശേഷം ഇവർ മടങ്ങി. തിരിച്ചുപോകുന്നതിനിടെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വർഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രസാദ് മാണി, ബിനോയ് നടൂപ്പറമ്പിൽ എന്നിൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT