വന്ദേഭാരത് എക്‌സ്പ്രസിന്റെ ബോഗിയില്‍ വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 
Kerala

വന്ദേഭാരതില്‍ വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിവാദം

തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് എംപിയും പ്രതികരിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ, വന്ദേഭാരത് എക്‌സ്പ്രസില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു നല്‍കിയ സ്വീകരണത്തിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു. 

അതേസമയം, പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് എംപിയും പ്രതികരിച്ചു. 

നേരത്തേ, വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'