പ്രതീകാത്മക ചിത്രം 
Kerala

തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് നിരന്തരം ഫോൺ വിളികൾ ; പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ 

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നു പിടിച്ചെടുത്ത ഫോണിലേക്കാണ് നിരന്തരം ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് നിരന്തരം ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളി വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നു പിടിച്ചെടുത്ത ഫോണിലേക്കാണ് നിരന്തരം ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ എത്തിയത്. സംഭവത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തതായി ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി ബി വിനോദ് കുമാർ അറിയിച്ചു.

സെൻട്രൽ ജയിലിൽ ജോലിചെയ്തിരുന്ന സന്തോഷ് കുമാർ രണ്ടരമാസം മുൻപാണ് കുഞ്ചാലുംമൂട്ടിലെ സബ് ജയിലിലേക്ക് മാറിയത്. കഴിഞ്ഞ 27നാണ് ജയിൽ സൂപ്രണ്ട് തടവുകാരന്റെ മൊബൈൽ പിടിച്ച വിവരം പൂജപ്പുര സ്റ്റേഷനിൽ അറിയിച്ചത്. ഇതിനുപിന്നാലെ ഫോൺ കൈമാറുകയും ചെയ്തു. ഫോൺ പൊലീസിന്റെ കയ്യിലിരിക്കുമ്പോൾ തന്നെ ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ നിരന്തരമെത്തുമായിരുന്നു. സന്തോഷ്കുമാറിന്റെ ഫോണിൽ നിന്നാണ് കൂടുതൽ ഫോൺ കോളുകളെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ തടവുകാരനുമായുള്ള ഇടപാടുകളും പുറത്തുവന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍