കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. 3.6 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുക. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നല്‍കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കിഫ്ബിയുടെ പദ്ധതിയായി തന്നെയാണ് കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്‌സ്‌പോട്ടുകളില്‍ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
7.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണം 2023 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. 10 കി.മീറ്റര്‍ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളില്‍ പുലിമുട്ടും നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിര്‍മ്മാണച്ചെലവില്‍ വന്ന വ്യത്യാസവും ഐഐ.ടി റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റര്‍ ദൂരം കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. അതേസമയം ആദ്യ പദ്ധതി പ്രകാരം ഇനി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂര്‍ത്തിയാക്കുന്നതിന് അതിവേഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഭരണാനുമതി പുതുക്കി നല്‍കിയാല്‍ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
Construction of sea wall in Chellanam; Approval for second phase
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates