മൂട്ട 
Kerala

മൂട്ടശല്യം കാരണം ഉറക്കം നഷ്ടമായി; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Author : Amal Joy

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റതിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷഷനാണ് ഉത്തരവിട്ടത്.

2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും പദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ 'രൂപ്മഹല്‍' ഹോട്ടലില്‍ മുറിയെടുത്തത്. 3500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണെടുത്തത്. ദീര്‍ഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന് മൂട്ട ശല്യം കാരണം രാത്രിയൊട്ടും ഉറങ്ങാനായില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു.

വിഷയം ഹോട്ടല്‍ റിസപ്ഷനില്‍ പറഞ്ഞിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്തെ ആന്‍ഡിയല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. അവിടത്തെ ഡോ. മഹേഷ്‌കുമാര്‍ പരിശോധിച്ച് മരുന്ന് നല്‍കി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണന്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല. എന്നാല്‍ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമാണ് ഹോട്ടല്‍ അധികൃതര്‍ ഉയര്‍ത്തിയത്. ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.

Consumer Dispute Redressal Commission ordered a hotel to pay Rs 30,000 compensation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'