മരിച്ച അധ്യാപിക ജയലത / ടെലിവിഷന്‍ ചിത്രം 
Kerala

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. 

ഗുരുതര പരിക്കേറ്റ ഇതേ സ്‌കൂളിലെ അധ്യാപിക പൊയിലിശ്ശേരി ജയമന്ദിരത്തില്‍ ലതയെ( 42) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്നും മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. 

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ ദേഹത്ത് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യപത്തിന്റെ ശക്തിയും'

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'

യാത്രക്കാരുടെ നടുവൊടിക്കുന്ന സീറ്റുകൾ മാറും; കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസിൽ 10 ദിവസത്തിനകം പുഷ്ബാക്ക് സീറ്റുകൾ