പ്രതീകാത്മക ചിത്രം 
Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണപ്പിരിവ്; വിവാദ സര്‍ക്കുലര്‍ റദ്ദാക്കി ഉത്തരവ്

സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരില്‍നിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നായിരുന്നു മുന്‍ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള  സര്‍ക്കുലര്‍ റദ്ദാക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതം സമയബന്ധിതമായി ലഭിക്കാതെ പ്രതിസന്ധിയിലായതോടെയാണ് പണം കണ്ടെത്തുന്നതിന്  മുഴുവന്‍ സ്‌കൂള്‍തലങ്ങളിലും ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലറാണ് വിവാദമായതോടെ പിന്‍വലിച്ചത്. 

സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരില്‍നിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നായിരുന്നു മുന്‍ ഉത്തരവ്. പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമായി നവംബര്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചിരുന്നു. 

കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചായിരുന്നു നീക്കം. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്‌കൂളില്‍ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉത്തരവ്. രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ എന്നിവരില്‍ നിന്നു പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കഴിയുമോയെന്നു സമിതി കണ്ടെത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍