പിണറായി വിജയന്‍ file
Kerala

പാചകവാതക വില വര്‍ധന: ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കുന്നു, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നിലപാട്: പ്രതിപക്ഷ നേതാവ്

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാര്‍ഹിക പാചക വാതകവില വര്‍ധിപ്പിക്കുന്നത്. ഈ ജനദ്രോഹ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 951 രൂപയായി. മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. വാണിജ്യ പാചക വാതത്തിന്റെ വില ഇരട്ടിയിലധികം വര്‍ദ്ധിച്ചതിനാല്‍ ഹോട്ടല്‍ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തത്തില്‍ 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎന്‍ജിയ്ക്ക് കിലോഗ്രാമിന് 6 രൂപയും വര്‍ധിച്ചു.

ജനങ്ങള്‍ ആശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പെട്രോളിയം വില വര്‍ധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക - ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Cooking gas price hike: Central and State governments' stance is anti-people: Opposition leader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

236 കോടിയ്ക്ക് മുകളില്‍ നേടി 'പെദ്ധി'; 3 ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ ചിത്രം

സീനില്‍ ഇല്ലാതിരുന്നിട്ടും അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു; ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തി പ്രിയ ബപ്പട്ട്

മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

കാലവര്‍ഷം: കേരളത്തില്‍ വൈകി, മഹാരാഷ്ട്രയില്‍ നേരത്തേ; ഡല്‍ഹിയില്‍ സമയക്രമം പാലിക്കുമോ?; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

SCROLL FOR NEXT