Corporation Standing Committee elections today and tomorrow പ്രതീകാത്മക ചിത്രം
Kerala

കോര്‍പറേഷന്‍ സ്ഥിരംസമിതി തെരഞ്ഞെടുപ്പ് ഇന്നും നാളെയും

തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച തുടക്കമായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച തുടക്കമായി. കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് ( ചൊവ്വാഴ്ച) തെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ കോര്‍പറേഷനില്‍ ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം, കലാകായികം, നഗരാസൂത്രണം, നികുതി- അപ്പീല്‍ എന്നിങ്ങനെ എട്ടു സ്ഥിരം സമിതികളാണുള്ളത്. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തില്‍ നാലും ജില്ലാ പഞ്ചായത്തില്‍ അഞ്ചും മുനിസിപ്പാലിറ്റിയില്‍ ആറും സ്ഥിരംസമിതികളാണ് രൂപീകരിക്കേണ്ടത്.

ബുധനാഴ്ചയ്ക്ക് മുന്‍പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കണം. സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരംസമിതി അധ്യക്ഷരെ തീരുമാനിക്കും. അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള യോഗ നോട്ടീസ് സ്ഥിരംസമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും യോഗത്തിന് രണ്ടു ദിവസം മുന്‍പാണ് നല്‍കുക.

Corporation Standing Committee elections today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്

കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം