Aranmula Vallasadhya 
Kerala

'ഭഗവാനെ' വെട്ടി; 'ആചാര ലംഘന'വുമായി സിപിഎം വിശദീകരണക്കുറിപ്പ്

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പാണ് വീണ്ടും തിരുത്തിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമുണ്ടായി എന്ന വിവാദത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിശദീകരണക്കുറിപ്പില്‍ മാറ്റം വരുത്തി. വള്ളസദ്യ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ആചാരലംഘനം ഉണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തന്ത്രി പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഈ വിവാദത്തില്‍ കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പാണ് വീണ്ടും തിരുത്തിയത്. ആരോപണം വന്നപ്പോള്‍ തന്നെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ മാധ്യമങ്ങളോട് വസ്തുതകള്‍ വിശദീകരിച്ചതുമാണ്. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. എന്നായിരുന്നു ആദ്യ കുറിപ്പിന്റെ അവസാനം എഴുതിയിരുന്നത്.

സിപിഎമ്മിന്റെ ആദ്യ കുറിപ്പ്

ഇതില്‍ ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്ന വാചകമാണ് മാറ്റം വരുത്തിയത്. ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങെളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. എന്നായാണ് മാറ്റിയത്. ചൊവ്വാഴ്ച രാത്രി 7.18 ന് പുറത്തിറക്കിയ ആദ്യ കുറിപ്പില്‍ ഇന്നലെ രാവിലെയാണ് തിരുത്തല്‍ വരുത്തുന്നത്.

സിപിഎമ്മിന്റെ തിരുത്തൽ വരുത്തിയ കുറിപ്പ്

The CPM Pathanamthitta District Committee has made changes to its explanatory statement regarding the Aranmula vallasadhya ritual violation controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT