വിമല്‍,രേഷ്മ 
Kerala

മാള്‍ട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 11 ലക്ഷം തട്ടിയ ദമ്പതികള്‍ പിടിയില്‍

ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയില്‍ നിന്ന് മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. കൊച്ചി കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടില്‍ വിമല്‍(40),ഭാര്യ രേഷ്മ(35) എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് പിടിയിലായത്.

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയില്‍ നിന്ന് മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ വിസ ശരിയാക്കി നല്‍കുകയോ വാങ്ങിയ പണവും തിരികെ നല്‍കിയില്ലെന്നാണ് പരാതി.

വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍ബി ഷൈജു, എസ്‌ഐ സനദ് എന്‍ പ്രദീപ് , എസ്‌സിപിഒ ജിനേഷ്, സിപിഒ സുമി, അമല്‍രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Couple arrested for cheating by promising visa to Malta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !